---
title: "മരണത്തിലും പിരിയാതെ...! പെരുമ്പാവൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ വിടവാങ്ങി"
english_title: "Perumbavoor Couple Died Within Hours Husband Wife Passed Away Funeral Together"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/383515/ perumbavoor-couple-died-within-hours-funeral-together"
published_at: "2026-09-20T09:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aaf56e80f2aa_perumbavoor-couple-died-within-hours-funeral-together.jpg"
keywords: ["Couple Death", "Ernakulam News", "Obituary News"]
---

# മരണത്തിലും പിരിയാതെ...! പെരുമ്പാവൂരിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ വിടവാങ്ങി

> **Lead Summary:** **പെരുമ്പാവൂർ: ** പരസ്പരം പിരിയാനാവാതെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണത്തിന് കീഴടങ്ങി. ഇളമ്പകപ്പിള്ളി തറനിലം പുരുഷോത്തമൻ , ഭാര്യ ഇടവൂർ കളപ്പുരയ്ക്കൽ ലതാ പുരുഷോത്തമൻ എന്നിവരാണ് അടുത്തടുത്ത് അന്തരിച്ചത്.

## Article Content

**പെരുമ്പാവൂർ: ** പരസ്പരം പിരിയാനാവാതെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണത്തിന് കീഴടങ്ങി. ഇളമ്പകപ്പിള്ളി തറനിലം പുരുഷോത്തമൻ , ഭാര്യ ഇടവൂർ കളപ്പുരയ്ക്കൽ ലതാ പുരുഷോത്തമൻ എന്നിവരാണ് അടുത്തടുത്ത് അന്തരിച്ചത്.

കിടപ്പുരോഗിയായ ലതയെ പരിശോധിക്കാൻ ഡോക്ടർ വീട്ടിലെത്തി മടങ്ങിയ ഉടനെ പുരുഷോത്തമൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അന്ത്യം സംഭവിച്ചത്.

ഭർത്താവ് പുരുഷോത്തമന്റെ സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കവെയാണ്, രാത്രി 11 മണിയോടെ ലതയും മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ഇരുവർക്കുമുള്ള അന്തിമയാത്ര ഒന്നിച്ച് ഒക്കൽ എസ്എൻഡിപി ശാന്തി നിലയത്തിൽ നടന്നു. ജിഷ്ണു, അതുൽ വിഷ്ണു എന്നിവരാണ് മക്കളും ഗീതു, ശ്രീലക്ഷ്മി എന്നിവർ മരുമക്കളുമാണ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.

English Summary:

A couple died within hours in Perumbavoor. Tharanilam Purushothaman (73) collapsed after a doctor visited his bedridden wife Latha (67). Latha also passed away at 11 pm on the same day, while his funeral was scheduled for Saturday morning. Their last rites were held together at Okkal SNDP Shanthi Nilayam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/383515/ perumbavoor-couple-died-within-hours-funeral-together)